കോഴിക്കോട്: കേരള ലോട്ടറി വകുപ്പ് പുറത്തിറക്കിയ 25 കോടിയുടെ തിരുവോണം ബംബറിന്റെ വില്‍പനയില്‍ ചെറുകിട ലോട്ടറി ഏജന്റ്മാരേയും മറ്റ് വില്‍പനക്കാരേയും സഹായിക്കുന്നതിനായി സേവ്ഗ്രീന്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ സംരക്ഷണം പദ്ധതിയുമായി രംഗത്ത്.
500 രൂപ വരുന്ന തിരുവോണം ബംബര്‍ ടിക്കറ്റുകള്‍ ചെറുകിട കച്ചവടക്കാരായ ഏജന്റ്മാര്‍ക്കും നടന്നു ലോട്ടറി വില്‍പന നടത്തുന്നവര്‍ക്കും മുന്‍കൂട്ടി പണമടച്ചു ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക പ്രയാസം തിരിച്ചറിഞ്ഞതോടെയാണ് സേവ്ഗ്രീന്‍ സഹകരണ സംരക്ഷണം പദ്ധതിയിലുള്‍പ്പെടുത്തി ഓണം ബംബര്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിവില്‍ക്കുന്നതിനായുള്ള വായ്പാ പദ്ധതി ആരംഭിച്ചത്.
കേരളസര്‍ക്കാരിന്റെ 100 ദിനകര്‍മപദ്ധതിയിലുള്‍പ്പെടുത്തി ലോട്ടറി വില്‍പന രംഗത്ത് പുതിയ തൊഴിലവസരം തീര്‍ക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ വായ്പ പദ്ധതി നടപ്പിലാക്കുന്നത്. സേവ്ഗ്രീന്‍ ഓഫിസില്‍ വച്ചു നടന്ന വായ്പാ വിതരണോദ്ഘാടനം സഹകരണ സംഘം യൂണിറ്റ് ഇന്‍സ്പെക്ടര്‍ പി.പി സുധീര്‍കുമാര്‍, സന്തോഷ് പി.കെ ക്കും അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ.പി പി പ്രമോദ്കുമാര്‍, സുനില്‍കുമാര്‍ എന്നിവര്‍ക്കും നല്‍കി ഉദ്ഘാടനം ചെയ്തു. വിനീത സജീവ്, സ്വപ്ന എന്നിവര്‍ ഓണം ബംബര്‍ ടിക്കറ്റുകള്‍ വില്‍പനക്കാരില്‍ നിന്നും ഏറ്റുവാങ്ങി. അഡ്വ. വിജേഷ്‌ലാല്‍, അക്ഷയ്മുരളി, സേവ്ഗ്രീന്‍ പ്രസിഡന്റ് എം.പി രജുല്‍കുമാര്‍, സെക്രട്ടറി രാഗിരാജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.