പത്തനംതിട്ട: കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ തീയതി നീട്ടിയതായി അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടൂവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും.പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് ഇളവ് ഉണ്ടായിരിക്കും. പി.എസ്.സി അംഗീകാരം ഉള്ള കോഴ്‌സാണിത്. ആഗസ്റ്റ് 10 നകം രജിസ്‌ട്രേഷന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734296496, 8547126028.