സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ സരിതക്ക് എന്തവകാശം: ഹൈക്കോടതി

സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ സരിതക്ക് എന്തവകാശം: ഹൈക്കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ സരിത നായര്‍ക്ക് എന്ത് അവകാശമാണുള്ളതെന്ന് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ആള്‍ക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാന്‍ സാധിക്കുമെന്നും ജസ്റ്റിസ് ഡോ.കൗസര്‍ എടപ്പഗത്ത് ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ 164 പ്രകാരം സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള സരിതയുടെ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റിയിട്ടുണ്ട്. നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡിയോട് കോടതി ആവശ്യപ്പെട്ടു.

ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയില്‍ തന്നെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത ഹരജി നല്‍കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *