ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ എന്തിന് എതിര്‍ക്കണം: കാനം രാജേന്ദ്രന്‍

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ എന്തിന് എതിര്‍ക്കണം: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ എന്തിന് എതിര്‍ക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് വിചാരണ നേരിടുന്ന വ്യക്തിയെ ജില്ലാ കലക്ടറാക്കിയ നടപടി വിവാദമായതിനു പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം.

ഐ.എ.എസുകാര്‍ക്ക് സര്‍വീസ് കാലയളവില്‍ രണ്ടു വര്‍ഷത്തെ കലക്ടര്‍ പദവി നിര്‍ബന്ധമാണ്. സ്ഥാനക്കയറ്റത്തിനടക്കം ഇത് അനിവാര്യമാണ്. ശ്രീറാം വെങ്കിട്ടരാമന് അതിന്റെ സമയമായതിനാലാണ് ഈ നിയമനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, കോടതി നടപടി നേരിടുന്നയാളെ മജിസ്റ്റീരിയല്‍ പദവിയുള്ള തസ്തികയില്‍ നിയമിച്ചാല്‍ നിയമ-സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് നിയമവിദഗ്ധരടക്കം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, കേസ് അതിന്റെ വഴിക്കുപോകട്ടെയെന്നും ജില്ലാ കല്കടറാക്കിയ തീരുമാനം തല്‍ക്കാലം പുനഃപരശോധിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

Share

Leave a Reply

Your email address will not be published. Required fields are marked *