വനിതകൾക്കുള്ള ത്രിദിന ക്യാംപ് സമാപിച്ചു

മാഹി : പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജിൽ വനിതകൾക്കായി മൂന്ന് ദിവസം നടത്തിയ സൗജന്യ അപ്പാരൽ കൺസ്ട്രക്ഷൻ, ഫാബ്രിക് പെയിന്റിംഗ്, എംബ്രോയിഡറി ക്ലാസ്സുകൾ സമാപിച്ചു. സമാപനം സെന്റർ ഹെഡ് ഡോ. എം.പി രാജൻ ഉദ്ഘാടനം ചെയ്തു.സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു.

 എൻ.കെ. സുധിഷ ഇ.എം.ശ്രീകല എന്നിവർ പ്രസംഗിച്ചു.
സൗജന്യ പരിശീലന പരിപാടിയിൽ 25 വനിതകൾ പങ്കെടുത്തു. പരിശീലന പരിപാടികൾക്ക് ഫാഷൻ ടെക്നോളജി ഡിപ്പാർട്മെന്റ് അധ്യാപികമാരായ എൻ.കെ.സുധിഷ, ഒ.കെ.അനുഷ, സി.എം.അനുശ്രീ, സാങ്കേതിക വിദഗ്ധ ഇ.എം. ശ്രീകല എന്നിവർ നേതൃത്വം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *