ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന് 15വര്‍ഷം തടവ് വിധിച്ച് കോടതി. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് വിധി. 2008 നവംബര്‍ 26നായിരുന്നു മുംബൈയില്‍ ഭീകരാക്രമണം നടന്നത്. 166 പേരുടെ നഷ്ടപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ലഷ്‌കര്‍ ഭീകരനായ സാജിദ് മജീദ് മിറിനാണ് കോടതി 15 വര്‍ഷത്തെ തടവ് വിധിച്ചത്. നാലു ലക്ഷം രൂപ പിഴയും കോടതി ഇയാള്‍ക്ക് ചുമത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസിലാണ് സാജിദിനെ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ പാക് ഭീകര വിരുദ്ധ സേനയുടെ പിടിയിലായത്. അന്നുമുതല്‍ സാജിദ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അക്രമണത്തില്‍ നിരവധി ജനങ്ങള്‍ക്കും എന്‍.എസ്.ജി കമാന്‍ഡോകള്‍ക്കും പോലിസുകാര്‍ക്കും ജീവഹാനി സംഭവിച്ചു. മുംബൈയുടെ പ്രധാന ഇടങ്ങളായ ലോപോള്‍ഡ് കഫേ, കാമാ ഹോസ്പിറ്റല്‍, ഒബ്‌റോയ് ട്രിഡന്റ്, ഛത്രപതിശിവാജി ടെര്‍മിനല്‍സ്, താജ് ഹോട്ടല്‍, നരിമാന്‍ ഹൗസ് എന്നീ സ്ഥലങ്ങളിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.