ന്യൂഡല്‍ഹി: സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ശ്രദ്ധ ചെലുത്തുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി സത്യത്രിജ്ഞ ചെയ്ത ആദ്യപ്രസംഗത്തിലായിരുന്നു മുര്‍മുവിന്റെ വാഗ്ദാനം.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നവേളയിലാണ് എനിക്ക് ചുമതലയേല്‍ക്കാന്‍ കഴിയുന്നതെന്നതില്‍ അഭിമാനമുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ട ദലിതര്‍ പോലെയുള്ള സമൂഹത്തിന്റെ സ്വപ്നങ്ങള്‍ പൂവണിയണം. എന്റെ ജീവിതം തന്നെയാണ് അതിന് തെളിവ.് കുട്ടിക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുക എന്നതായിരുന്നു ഏറ്റവും വലിയ എന്റെ സ്വപ്നം. സമൂഹത്തില്‍ പാവപ്പെട്ടവര്‍ക്കും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയണം. അതിനുള്ള സാഹചര്യങ്ങള്‍ രാജ്യത്ത് ഉണ്ടാകണം. ചുമതലകള്‍ നിക്ഷപക്ഷമായി നിര്‍വഹിക്കും. കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാകുന്നതാണ് എന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം എന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു.