നീറ്റ് പരീക്ഷാ നടത്തിപ്പിനാവശ്യമായ പരിശീലനം നല്‍കണം: കോണ്‍ഗ്രസ്(എസ്)

നീറ്റ് പരീക്ഷാ നടത്തിപ്പിനാവശ്യമായ പരിശീലനം നല്‍കണം: കോണ്‍ഗ്രസ്(എസ്)

തൃക്കരിപ്പൂര്‍: നിയന്ത്രണത്തിന്റെ പേരില്‍ കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുവാനും പരീക്ഷകളെ നേരിടാനുള്ള കരുത്തില്ലാതാക്കുന്നതിലേക്കും നയിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ നടത്തിപ്പുകാര്‍ക്ക് ആവശ്യമായ പരിശീലനവും ബോധവത്ക്കരണവും നല്‍കണമെന്ന് കോണ്‍ഗ്രസ്(എസ്) കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ കെ.എം.സി കോളജ് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാ കെ.എസ്.യു(എസ്) പുനഃസംഘാടന യോഗത്തില്‍ ആവശ്യപ്പെട്ടു.
പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചുള്ള ചുമതലകള്‍ കരാറടിസ്ഥാനത്തില്‍ നല്‍കുന്നതും പരിശോധനകള്‍ നടത്തുന്നതിനടക്കം സ്വകാര്യ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുന്നത് ആശാസ്യമാണോയെന്ന് പരിശോധിക്കണം.

കോണ്‍ഗ്രസ്(എസ്) കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ടി.വി വിജയന്‍ മാസ്റ്റര്‍ ഒളവറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കെ.എസ്.യു- എസ് പുന:സംഘാടനവും എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും കെ.പി.സി.സി (എസ്) സംസ്ഥാന ജന: സെക്രട്ടറി അനന്തന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.പി.ആര്‍ വേശാല മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.യു (എസ്) സംസ്ഥാന പ്രസിഡന്റ് റെനീഷ് മാത്യു ഉപഹാര സമര്‍പ്പണം നടത്തി. കോണ്‍ഗ്രസ്(എസ്) ജില്ലാ സെക്രട്ടറി ഇ.നാരായണന്‍ സ്വാഗതം പറഞ്ഞു.

കെ.എസ്.യു (എസ്) കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റായി പി.കെ അശ്വന്തിനേയും സെക്രട്ടറിയായി ടി.പ്രണവിനേയും തിരഞ്ഞെടുത്തു. കണ്ണൂര്‍ ഡി.സി.സി(എസ്) പ്രസിഡന്റ് കെ.കെ.ജയപ്രകാശ്, കെ.വി.പുരുഷോത്തമന്‍, പ്രമോദ് കരുവളം, കെ.ജനാര്‍ദ്ദനന്‍, എന്‍. സുകുമാരന്‍, കെ.ശശീന്ദ്രന്‍, പി.പി.ശശിധരന്‍, ടി.കെ.പ്രഭാകര കുമാര്‍, പി.കെ.മദനമോഹനന്‍, എന്‍.വി.മുകുന്ദന്‍, ടി.വി.ഗംഗാധരന്‍, ടി.ശ്രീധരന്‍,ഹരീഷ്.ഇ, പ്രത്യൂഷ . സി.വി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഈ മാസം 30 ന് കായംകുളത്ത് വെച്ച് നടക്കുന്ന കെ.എസ്.യു(എസ്) സംസ്ഥാന മെംബര്‍ഷിപ്പ് കാംപയിന്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *