കോഴിക്കോട്: ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളിലെ ജനറല്‍ നഴ്‌സിങ് കോഴ്‌സിലേക്ക് വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍ക്കായുള്ള അപേക്ഷ ക്ഷണിച്ചു. ജൂലൈ 30 വരെ ബന്ധപ്പെട്ട നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ പകര്‍പ്പ് സൈനിക ക്ഷേമ ഡയരക്ടറുടെ ശുപാര്‍ശക്കായി, ജില്ലാ സൈനിക ക്ഷേമ ഓഫിസറുടെ വിമുക്തഭട ആശ്രിത സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് രണ്ടിനകം സൈനിക ക്ഷേമ ഡയരക്ടറേറ്റില്‍ അയച്ചുനല്‍കേണ്ടതാണ്. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയരക്ടറുടെ വെബ്‌സൈറ്റില്‍ (www.dhskerala.gov.in) ലഭ്യമാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു.ഫോണ്‍: 0495 2771881.