ദ്രൗപതി മുര്‍മു ഇന്ത്യന്‍ രാഷ്ട്രപതിയായി അധികാരമേറ്റു

ദ്രൗപതി മുര്‍മു ഇന്ത്യന്‍ രാഷ്ട്രപതിയായി അധികാരമേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യവര്‍ഷത്തില്‍ ചരിത്രം രചിച്ചാണ് മുര്‍മു അധികാരമേല്‍ക്കുന്നത്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയനതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *