കോഴിക്കോട്: പട്ടിക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ദലിത്-യുവജന മഹിള ഫെഡറേഷന്‍ ജില്ലാ പ്രവര്‍ത്തക സമ്മേളനം അഭിപ്രായപ്പെട്ടു. പിന്‍വാതില്‍ നിയമനവും അനധികൃത നിയമനവും തടയാനും എയ്ഡഡ് മേഖലയില്‍ സംവരണ നിയമനം നടത്താനും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് തുടരാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ.ഡി.എഫ് (ഡി ) സംസ്ഥാന പ്രസിഡന്റ് ടി.പി ഭാസ്‌ക്കരന്‍ ആവശ്യപ്പെട്ടു. മഹിളാ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി കമല ആധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ കെ.വി സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.ടി ജനാര്‍ദ്ദനന്‍, യുവജന ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ പുളേങ്കര, കെ.ഡി.എഫ്(ഡി) ജില്ലാഭാരവാഹികളായ എം.കെ കണ്ണന്‍, ഇ.പി കാര്‍ത്യായനി, എ.ടി ദാസന്‍, ഡി. ബൈജു, വി.പി.എം ചന്ദ്രന്‍ , ടി.ശ്രീധരന്‍ കെ.ഡി.എം.എഫ്(ഡി) ജില്ലാ ഭാരവാഹികളായ നിഷാ സുരേഷ്, എം.എംശ്രീജ എന്നിവര്‍ പ്രസംഗിച്ചു.