ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ വിഷപാമ്പ് കയറിയിറങ്ങി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ വിഷപാമ്പ് കയറിയിറങ്ങി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട്: ക്ലാസ് മുറിയിലിരുന്ന വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ വിഷപാമ്പ് കയറിയിറങ്ങി. നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയിറങ്ങിയത്. മങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയെ പാമ്പ് കടിച്ചെന്ന സംശയത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് എതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

സ്‌കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വിദ്യാര്‍ഥിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പാമ്പിന്റെ കടിയേറ്റ പാടുകളൊന്നും ശരീരത്തിലില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ ഇരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *