ഗുഡ്ബയ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ് സി.ഇ ചാക്കുണ്ണിക്ക്‌

ഗുഡ്ബയ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ് സി.ഇ ചാക്കുണ്ണിക്ക്‌

കോഴിക്കോട്: ക്യൂട്ടി ദ ബ്യൂട്ടി സോപ്പിന്റെ നിര്‍മാതാക്കളായ ഗുഡ്ബയ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ ഡീലര്‍ഷിപ്പ് സംഗമം (പാര്‍ട്‌നേഴ്‌സ് ഇന്‍ പ്രോഗ്രസ്) നാളെ വൈകീട്ട് ഏഴ് മണിക്ക്‌ മിനി ബൈപാസിലെ ഹോട്ടല്‍ ട്രിപ്പന്റയില്‍ നടക്കും. സംഗമത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ് വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ സി.ഇ ചാക്കുണ്ണിക്ക്, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ് സമ്മാനിക്കും. കൊവിഡ് കാലത്ത് തന്റെ ഉടമസ്ഥതയിലുള്ള നൂറോളം കടകളുടെ വാടക ഒഴിവാക്കിയും മലബാറിന്റെ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് സി.ഇ ചാക്കുണ്ണിക്ക് അവാര്‍ഡ് നല്‍കുന്നതെന്ന് മാനേജിങ് ഡയരക്ടര്‍ സി.കെ ഖാലിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ 180 ഓളം ഡീലര്‍മാര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് സിറാജുദ്ദീന്‍ എം.എം ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ റീജ്യനല്‍ സെയില്‍സ് മാനേജര്‍ രവികുമാറും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *