കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ അത്യാധുനിക രീതിയില്‍ നിര്‍മിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു കണ്ണൂര്‍ എം.എല്‍.എ കടന്നപ്പള്ളി രാമചന്ദ്രന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, അഡ്വ. കെ.കെ രത്നകുമാരി, ജില്ലമെഡിക്കല്‍ ഓഫിസര്‍ നാരായണ്‍ നായിക്ക്, ഡോ. പ്രീത പി.പി, ഡോ. അനില്‍ കുമാര്‍, ആശുപത്രി സുപ്രണ്ട് ഡോ. രാജീവന് വി.കെ, വികസന സമിതി അംഗങ്ങളായ സി.പി. സന്തോഷ് കുമാര്‍, ജി.രാജേന്ദ്രന്, കെ.പി ദിലീപ്, പി.രവീന്ദ്രന്, സാജിദ് പി.പി, രതീഷ് ചിറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.