കോഴിക്കോട്: ജയന്റെ ജന്മദിനാഘോഷത്തിന്റെയും ജയന്‍ ഫൗണ്ടേഷന്‍ കേരളയുടെ നാലാം വാര്‍ഷികത്തിന്റെയും ഭാഗമായി കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ജയന്‍ സ്മൃതി പ്രശസ്ത സിനിമ സംവിധായകന്‍ ഹരിഹരന്‍ ഉദ്ഘാടനം ചെയ്തു. തത്സമയം ആര്‍ട്ടിസ്റ്റ് മദനന്‍ ശരപഞ്ജരത്തിലെ ജയന്റെ കഥാപാത്രത്തെ കാന്‍വാസില്‍ വരച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.വി ഗംഗാധരന്‍ അധ്യക്ഷനായി. ഗോകുലം ഗോപാലന്‍ മുഖ്യാതിഥിയായി. ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ശരപഞ്ജരം തിരക്കഥ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഡോ.കെ.പി സുധീരക്കു നല്‍കി പ്രകാശനം ചെയ്തു.
ടെല്‍ ബ്രെയ്ന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ജയനെ കുറിച്ചുള്ള ഓര്‍മ പുസ്തകം ‘മേഘം മറക്കാത്ത താരം’ പുസ്തക കവര്‍ പ്രകാശനവും 13 നാടക പ്രതിഭകളെയും വ്യത്യസ്ത മേഖലയില്‍ കഴിവു തെളിയിച്ചവരെയും ആദരിച്ചു. പ്രദീപ് ഹുഡിനൊ ജയന്‍സ്മൃതി മാജിക് അവതരിപ്പിച്ചു. നടന്‍ മാമുക്കോയ, പുരുഷന്‍ കടലുണ്ടി, ബൈജുകക്കാടത്ത്, ബാബു പറശ്ശേരി, യു. ഹേമന്ത് കുമാര്‍, ടി.വി ബാലന്‍, എ.കെ പ്രശാന്ത്, എസ്.ആര്‍ ലാല്‍, നടന്‍ അപ്പുണ്ണിശശി, കാര്‍ത്തിക് പ്രസാദ് സംസാരിച്ചു.ഭാനുപ്രകാശ് സ്വാഗതവും സജീഷ് ബിനു നന്ദിയും പറഞ്ഞു. ജയന്‍ അഭിനയിച്ച ശരപഞ്ജരം, അങ്ങാടി സിനിമ പ്രദര്‍ശനം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ജി ജയചന്ദ്രന്‍ അധ്യക്ഷനായി.അരുണ്‍ ഗോപിനാഥ് സ്വാഗതവും ഷാനവാസ് കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.രവീന്ദ്രന്‍ പൊയിലൂര്‍, സതീഷ് കെ സതീഷ്, നവീന പുതിയോട്ടില്‍ സംബന്ധിച്ചു.ജയന്‍ അഭിനയിച്ച സിനിമയിലെ ഗാനങ്ങളുമായി കോഴിക്കോട് നാട്ടു വെളിച്ചത്തിന്റെ നേതൃത്വത്തില്‍ ഗായകന്‍ സുനില്‍ കുമാര്‍ നയിച്ച ഗാനമേളയും അരങ്ങേറി.