ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഗുരുവായൂർ :- താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി യോഗക്ഷേമ കമ്പനി സ്പോൺസർ ചെയ്ത ബെഞ്ചുകൾ, ഡസ്ക്കുകൾ, അലമാരകൾ, മേശ, കസേര, ഊഞ്ഞാൽ തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം പ്രസംഗിച്ചു. പ്രിൻസിപ്പാൾ ഫാരിദ ഹംസ അദ്ധ്യക്ഷയായിരുന്നു. യോഗക്ഷേമ എം.ഡി.ഐ ഉണ്ണികൃഷണൻ, രാജേഷ് കുമാർ പിള്ള, എ.കെ നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യാതിഥികളായിരുന്നു. കരുണ ചെയർമാൻ കെ.ബി സുരേഷ്, ലത്തീഫ് മമ്മിയൂർ, ഡോക്ടർ സോമസുന്ദരൻ, സീനത്ത് റഷീദ് എന്നിവർ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *