ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനടക്കം ആരോപണവിധയേമായ സ്വര്‍ണക്കടത്ത് കേസ് കേരളത്തില്‍നിന്ന് പുറത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് എം.ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹരജിക്കെതിരേയാണ് ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആറിനാണ് ഇ.ഡി സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹരജി ഫയല്‍ ചെയ്തത്.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഇ.ഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയത്. കേരളത്തില്‍ വിചാരണ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായാണ് ഇ.ഡിയുടെ വാദം. ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇ.ഡി കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.