കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (CREDAI), കോഴിക്കോട് ചാപ്റ്റര്‍ കാലിക്കറ്റ് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന ബാങ്ക് ഓഫ് ബറോഡ ക്രെഡായ് പ്രോപ്പര്‍ട്ടി ഷോ ഞായറാഴ്ച (ജൂലൈ 24) സമാപിക്കും. രാവിലെ 10 മുതല്‍ രാത്രി 8.30 വരെയാണ് ഷോ ടൈം. പ്രവേശനം സൗജന്യമാണ്.
ക്രെഡായ് അംഗങ്ങളായ ബില്‍ഡര്‍മാരും ഭവനവായ്പാദാതാക്കളും ഒരു കുടക്കീഴില്‍ അണിനിരക്കുന്നതിനാല്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബില്‍ഡര്‍മാരെയും ബാങ്കുകളെയും നേരില്‍ കാണാനും സമയനഷ്ടമില്ലാതെ വീടുവാങ്ങുക എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനും ഇത് നല്ല അവസരമാണെന്ന് ക്രെഡായ് കോഴിക്കോട് ചാപ്റ്റര്‍ പ്രസിഡന്റ് അരുണ്‍കുമാര്‍ കെ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ബില്‍ഡര്‍മാര്‍ ഒരുക്കുന്നതും ഓരോരുത്തരുടെയും അഭിരുചിക്കും ബഡ്ജറ്റിനുമിണങ്ങിയതുമായ അപ്പാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍, കൊമേഴ്‌സ്യല്‍ സ്‌പേസ് എന്നിവ വളരെ എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ കഴിയുമെന്നതാണ് ക്രെഡായ് പ്രോപ്പര്‍ട്ടി ഷോയുടെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല, ആകര്‍ഷകമായ പലിശ നിരക്കുമായി ബാങ്ക് ഓഫ് ബറോഡ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ഹോം ലോണ്‍സ്, ഐ.സി.ഐ.സി.ഐ, ഇന്ത്യന്‍ ബാങ്ക് എന്നീ പ്രമുഖ ഭവനവായ്പാദാതാക്കളും ഒന്നിച്ചണിനിരക്കുന്നു. കൂടാതെ ഹാവല്‍സും സോഫ്റ്റ്‌ലൈന്‍ യു.പി.വി.സി വിന്‍ഡോസ് & ഡോര്‍സും ഷോയില്‍ പങ്കെടുക്കുന്നു.
കേരളത്തിലെ വിശ്വാസ്യതയുടെ പര്യായങ്ങളായ 11 ഭവനനിര്‍മാതാക്കളുടെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊച്ചി, എന്നിവിടങ്ങളിലെ 1000ലധികം ഭവനങ്ങളാണ് പ്രോപ്പര്‍ട്ടി ഷോയുടെ മുഖ്യ ആകര്‍ഷണം. അസറ്റ് ഹോംസ്, ക്രെസന്റ് ബില്‍ഡേഴ്‌സ്, ഗാലക്‌സി ബില്‍ഡേഴ്‌സ്, ഗുഡ്എര്‍ത്ത്, ഹൈലൈറ്റ് ബില്‍ഡേഴ്‌സ്, ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സ്, മലബാര്‍ ഡെവലപ്പേഴ്‌സ്, പെന്റിയം കണ്‍സ്ട്രക്ഷന്‍സ്, പി.വി.എസ് ബില്‍ഡേഴ്‌സ് & ഡെവലപ്പേഴ്‌സ്, സെക്യുറ ഡെവലപ്പേഴ്‌സ്, ശ്രീരോഷ് ഡെവലപ്പേഴ്‌സ് എന്നിവരാണ് പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുക്കുന്ന പ്രമുഖ ബില്‍ഡര്‍മാര്‍.
ഭവനനിര്‍മാണരംഗത്ത് ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ബിസിനസ് മൂല്യങ്ങളും ഉന്നതഗുണനിലവാരവും ഉറപ്പുവരുത്തുക എന്നതുമാണ് ക്രെഡായിയുടെ ലക്ഷ്യം.