നിയമന പ്രായപരിധി ഉയര്‍ത്തണണെന്ന്

നിയമന പ്രായപരിധി ഉയര്‍ത്തണണെന്ന്

മാഹി: കുറച്ചുകാലമായി നിയമനം നടത്താത്തതിനാല്‍ വരാനിരിക്കുന്ന എല്‍.ഡി.സി – യു.ഡി.സി എഴുത്ത് പരീക്ഷക്കായി തയ്യാറായിരിക്കുന്നവരുടെ പ്രായപരിധി 32 ല്‍ നിന്ന് 35 ആക്കി ഉയര്‍ത്തണമെന്നും ടൈപ്പ് റൈറ്റിംഗ് യോഗ്യത എടുത്തുമാറ്റി പകരം കമ്പ്യൂട്ടര്‍ പരിജ്ഞാനമാക്കണമെന്നും ബി.ജെ.പി മാഹി മണ്ഡലം സമ്മേളനം പുതുച്ചേരി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ബി.ജെ.പി മാഹി മണ്ഡലം ഭാരവാഹികളായി എ.ദിനേശന്‍ (പ്രസിഡന്റ്) കെ.പി മനോജ്, സുനില്‍ കരീക്കുന്നുമ്മല്‍ (സെക്രട്ടറിമാര്‍), ഒ.എം ഭവന്‍കുമാര്‍, വി.എസ്.ഷിജു, കെ.പി.ഷാജി (വൈസ് പ്രസിഡന്റുമാര്‍), പി.പ്രീതി , കെ.എം ത്രിജേഷ്, കെ.എം പ്രബീഷ് (ജോ. സെക്രട്ടറിമാര്‍), കെ.എം.രാധാകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *