ഡോ. അന്‍വര്‍ അമീന് ഖാസി ഫൗണ്ടേഷന്‍ പുരസ്‌കാരം

ഡോ. അന്‍വര്‍ അമീന് ഖാസി ഫൗണ്ടേഷന്‍ പുരസ്‌കാരം

കോഴിക്കോട്: ഡോ.അന്‍വര്‍ അമീന്‍ ചേലാട്ടിന് ഖാസി നാലകത്ത് കോയ ഫൗണ്ടേഷന്‍ പുരസ്‌കാരം. പതിനായിരം രൂപയും മൊമെന്റോയും അടങ്ങിയ പുരസ്‌കാരം നാളെ ഹോട്ടല്‍ ഹൈസണില്‍ നടക്കുന്ന ഖാസി ഫൗണ്ടേഷന്‍ വാര്‍ഷികത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ സമ്മാനിക്കും. ബിസിനസ്,വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയരക്ടറായ അന്‍വര്‍ അമീനിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.വി മുഹമ്മദലിയും ജനറല്‍ സെക്രട്ടറി പി.ടി ആസാദും പത്രസമ്മേളനത്തില്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *