കോഴിക്കോട്: കെ.പി.സി.സിയുടെ നവസങ്കല്‍പ് ചിന്തന്‍ ശിവിര്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോഴിക്കോട് ഇന്നും നാളെയുമായി നടക്കുന്ന ശിവിറില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കുന്ന, നിലപാടുകളിലെ വ്യക്തത ഉയര്‍ത്തിപ്പിടിക്കുന്ന നേതൃസംഗമത്തിന് ലീഡര്‍ കെ.കരുണാകരന്‍ നഗറില്‍ നടക്കുന്ന ചിന്തന്‍ ശിവിര്‍ വേദിയാകും. കോണ്‍ഗ്രസിന്റെ ഫലപ്രദമായ ചര്‍ച്ചകളും ആശയവിനിമയവും സംവാദങ്ങളും ഇവിടെ നടക്കും. കോണ്‍ഗ്രസിനെ കേരളത്തിലെ ഒന്നാമത്തെ രാഷ്ട്രീയ ശക്തിയാക്കി ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുള്ള തുടക്കം ഈ ചിന്തന്‍ ശിവിറില്‍ നിന്നായിരിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍ എം.പി, താരിഖ് അന്‍വര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ്വിജയ് സിങ്, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ അടക്കമുള്ള നേതാക്കള്‍ ചിന്തന്‍ ശിബിരില്‍ പങ്കെടുക്കും.