ഗിന്നസ് ജേതാവ് ലൈബക്ക് സ്വീകരണം നല്‍കി

ഗിന്നസ് ജേതാവ് ലൈബക്ക് സ്വീകരണം നല്‍കി

മാഹി: പെരിങ്ങാടിയന്‍സ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ജേതാവായ ഇംഗ്ലീഷ് നോവലിസ്റ്റ് ലൈബക്ക് ന്യൂ മാഹി ബോട്ട് ഹൗസ് പരിസരത്ത് സ്വീകരണം നല്‍കി. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ത്തു പരിപാടി ഉദ്ഘാടനം ചെയ്തു. ടി.കെ സമീര്‍ അധ്യക്ഷത വഹിച്ചു. എം.ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യഭാഷണം നടത്തി. പി.പി ഷാഫി ഉപഹാര സമര്‍പ്പണം നടത്തി. സംസ്ഥാന വോളിബോള്‍ കോച്ച് ശിവദാസന്‍, വാര്‍ഡ് മെമ്പര്‍ ടി.എച്ച് അസ്ലം, വി.പി നൗഫല്‍, കെ.കെ ഖലീല്‍, പി.മുസ്തഫ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *