എരഞ്ഞോളി പുതിയ പാലത്തില്‍ അപകടം പതിവ്

എരഞ്ഞോളി പുതിയ പാലത്തില്‍ അപകടം പതിവ്

തലശ്ശേരി: എരഞ്ഞോളി പുതിയ പാലത്തില്‍ അപകടങ്ങള്‍ പതിവാകുന്നു. എരഞ്ഞോളി പുഴയിയുടെ ഇരുകരകളിലുമായിനിര്‍മിച്ച പാലത്തിന്റെ ഘടനാപരമായ വളവും പാലത്തിലെ റോഡിന്റെ ചരിവുമാണ് വാഹനങ്ങള്‍ക്ക് കുരുക്കാവുന്നത്. കഴിഞ്ഞ മാര്‍ച്ച് 30നാണ് പാലം ഗതാഗതത്തിനായി തുറന്ന് നല്‍കിയത്. നാലുമാസം പിന്നിടുമ്പോള്‍ ചെറുതും വലുതുമായി പത്തോളം അപകടങ്ങള്‍ പാലത്തിലുണ്ടായി. അപകടങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കുടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. പിക്കപ്പ് വാനും ബസുകളും അപകടത്തില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് തലശ്ശേരി സഹകരണ ആശുപത്രി ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരുക്കേറ്റു.

Share

Leave a Reply

Your email address will not be published. Required fields are marked *