ബാങ്ക് ഓഫ് ബറോഡ ക്രെഡായ് പ്രോപ്പര്‍ട്ടി ഷോക്ക് തുടക്കം

ബാങ്ക് ഓഫ് ബറോഡ ക്രെഡായ് പ്രോപ്പര്‍ട്ടി ഷോക്ക് തുടക്കം

കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (CREDAI), കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന 30ാമത് ബാങ്ക് ഓഫ് ബറോഡ ക്രെഡായ് പ്രോപ്പര്‍ട്ടി ഷോ കാലിക്കറ്റ് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ ബാങ്ക് ഓഫ് ബറോഡ ജനറല്‍ മാനേജര്‍ ആന്‍ഡ് സോണല്‍ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഷോ 24ന് സമാപിക്കും. രാവിലെ 10 മുതല്‍ രാത്രി 8.30 വരെയാണ് ഷോ ടൈം. പ്രമുഖ ഭവന വായ്പാദാതാക്കളായ ബാങ്ക് ഓഫ് ബറോഡ ടൈറ്റില്‍ സ്‌പോണ്‍സറും എസ്.ബി.ഐ, സോഫ്റ്റ് ലൈന്‍ യു.പി.വി.സി വിന്‍ഡോസ് ആന്‍ഡ് ഡോര്‍സ് കോ-സ്‌പോണ്‍സര്‍മാരുമാണ്.

കേരളത്തിലെ 11 ഭവനനിര്‍മാതാക്കളുടെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലെ 1000-ല്‍ അധികം ഭവനങ്ങളാണ് പ്രോപ്പര്‍ട്ടി ഷോയുടെ മുഖ്യ ആകര്‍ഷണം. അസറ്റ് ഹോംസ്, ക്രെസന്റ് ബില്‍ഡേര്‍സ്, ഗാലക്‌സി ബില്‍ഡേര്‍സ്, ഗുഡ് എര്‍ത്ത്, ഹൈലൈറ്റ് ബില്‍ഡേര്‍സ്, ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേര്‍സ്, മലബാര്‍ ഡെവലപ്പേര്‍സ്, പെന്റിയം കണ്‍സ്ട്രക്ഷന്‍സ്, പി.വി.എസ് ബില്‍ഡേര്‍സ് ആന്‍ഡ് ഡെവലപ്പേര്‍സ്, സെക്യുറ ഡെവലപ്പേര്‍സ്, ശ്രീരോഷ് പ്രോപ്പര്‍ട്ടീസ് എന്നിവരാണ് പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുക്കുന്ന ക്രെഡായ് അംഗങ്ങളായ പ്രമുഖ ബില്‍ഡര്‍മാര്‍.

ആകര്‍ഷകമായ പലിശനിരക്കുമായി ബാങ്ക് ഓഫ് ബറോഡ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ഹോം ലോണ്‍സ്, ഐ.സി.ഐ.സി.ഐ , ഇന്ത്യന്‍ ബാങ്ക് എന്നീ പ്രമുഖ ഭവനവായ്പാ ദാതാക്കളും ഷോയില്‍ അണിച്ചേരുന്നുണ്ട്. കൂടാതെ ഹാവല്‍സ്, സോഫ്റ്റ്‌ലൈന്‍ , യു.പി.വി.സി വിന്‍ഡോസ് ആന്‍ഡ് ഡോര്‍സ് എന്നീ പ്രമുഖ ബ്രാന്‍ഡുകളും ഷോയില്‍ അണിനിരക്കുന്നു. ഓരോരുത്തരുടേയും അഭിരുചിക്കും ബഡ്ജറ്റിനുമിണങ്ങിയതുമായ അപ്പാര്‍ട്ടമെന്റുകള്‍, വില്ലകള്‍, കൊമേഴ്‌സ്യല്‍ സ്‌പേസ് എന്നിവ വളരെ വേഗത്തില്‍ തിരഞ്ഞെടുക്കാന്‍ കഴിയുമെന്നതാണ് ക്രെഡായ് പ്രോപ്പര്‍ട്ടി ഷോയുടെ പ്രത്യേകത.

Share

Leave a Reply

Your email address will not be published. Required fields are marked *