‘നന്മ’ ജില്ലാ സമ്മേളനം 24ന്

‘നന്മ’ ജില്ലാ സമ്മേളനം 24ന്

കോഴിക്കോട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ ജില്ലാസമ്മേളനം 24ന് ഞായര്‍ രാവിലെ 10ന് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ (കെ.എസ് കോയ നഗര്‍) വച്ച് നടക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മുതല്‍ രജീസ്‌ട്രേഷന്‍ ആരംഭിക്കും. 9.30ന് നന്മ ജില്ലാ പ്രസിഡന്റ് വിത്സന്‍ സാമുവല്‍ പതാക ഉയര്‍ത്തും. ജില്ലാ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന വാര്‍ഷിക സമ്മേളനത്തില്‍ രാജീവന്‍ മഠത്തില്‍ (ജില്ലാ ജോ.സെക്രട്ടറി) അനുശോചന പ്രമേയം അവതരിപ്പിക്കും. വിജയന്‍ വി.നായര്‍ (നാടക, സിനിമ പ്രവര്‍ത്തകന്‍), ജാനമ്മ കുഞ്ഞുണ്ണി(സര്‍ഗ വനിത സംസ്ഥാന സെക്രട്ടറി), കലാമണ്ഡലം സത്യവ്രതന്‍(ബാലയരങ്ങ് സംസ്ഥാന കണ്‍വീനര്‍), ഹരീന്ദ്രനാഥ് ഇയ്യാട്(സംസ്ഥാന കമ്മിറ്റി അംഗം), ടി.കെ വേണു (സംസ്ഥാന കമ്മിറ്റി അംഗം) എന്നിവര്‍ ആശംസകള്‍ നേരും. ഗിരീഷ് ഇല്ലത്തു താഴം( ജില്ലാ ജോ.സെക്രട്ടറി). പ്രദീപ് ഗോപാല്‍ (ജില്ലാ സെക്രട്ടറി) സ്വാഗതവും ഗിരീഷ് ഇല്ലത്തുതാഴം ( ജില്ലാ ജോ. സെക്രട്ടറി) നന്ദിയും പറയും.

തുടര്‍ന്ന് വിത്സന്‍ സാമുവലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ജാനമ്മ കുഞ്ഞുണ്ണി സംസ്ഥാന റിപ്പോര്‍ട്ടും പ്രദീപ് ഗോപാല്‍ ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടും കലാമണ്ഡലം സത്യവ്രതന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. അജിതാ നമ്പ്യാര്‍ (സംസ്ഥാന സെക്രട്ടറി), ഷിബു മുത്താട്ട് (ജില്ലാ ജോ. സെക്രട്ടറി) എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച, പൊതു ചര്‍ച്ച, മറുപടി, പ്രമേയങ്ങള്‍, തെരഞ്ഞെടുപ്പ്, ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യും. മുരളീധരന്‍ പറയഞ്ചേരി (ജില്ലാ ജോ. സെക്രട്ടറി) സ്വാഗതവും എല്‍സി സുകുമാരന്‍(ജില്ലാ വൈസ് പ്രസിഡന്റ്) നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *