കേരളത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ചെക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധന

കേരളത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ചെക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധന

  • അന്യസംസ്ഥാനങ്ങളില്‍ നിന്ന് പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാന്‍ അനുവദിക്കില്ല

മാനന്തവാടി: സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ മാനന്തവാടിയിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതോടെ പന്നിയുടെ സാംപിള്‍ ഭോപ്പാലിലേക്ക് അയയ്ച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ഒരു ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ഇതോടെ ചെക്‌പോസ്റ്റുകളില്‍ പരിശോധനയും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാന്‍ അനുവദിക്കില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ചെള്ളുകള്‍ വഴിയാണ് പന്നികള്‍ക്ക് രോഗം ഉണ്ടാകുന്നത്.

പന്നിപ്പനിയുടെ വൈറസ് മനുഷ്യനിലേക്ക് പടരില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കര്‍ശനമാക്കും. ഫാമുകള്‍ അണുവിമുക്തമാക്കാനും നിര്‍ദേശം നല്‍കി. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല.

പന്നികളെ ബാധിക്കുന്ന അതിഗുരുതരമായ ഈ രോഗത്തിന് ഫലപ്രദമായ ചികില്‍സയോ വാക്സിനോ നിലവിലില്ല. വൈറസ് രോഗമായതിനാല്‍ പെട്ടെന്ന് പടരാമെന്നതും അതിജാഗ്രത ആവശ്യപ്പെടുന്നു. വയനാട്ടില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ പന്നി ഫാമുകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *