ഓമശ്ശേരി-കോടഞ്ചേരി-പുല്ലൂരാംപാറ റോഡ് നവീകരണത്തിന് 15 കോടി രൂപ അനുവദിച്ചു

ഓമശ്ശേരി-കോടഞ്ചേരി-പുല്ലൂരാംപാറ റോഡ് നവീകരണത്തിന് 15 കോടി രൂപ അനുവദിച്ചു

കോഴിക്കോട്: ഓമശ്ശേരി-പെരിവല്ലി-ശാന്തിനഗര്‍-കോടഞ്ചേരി-പുലിക്കയം-വലിയകൊല്ലി-പുല്ലൂരാംപാറ റോഡ് നവീകരണത്തിനായി 15 കോടി രൂപ അനുവദിച്ചതായി ലിന്റോ ജോസഫ് എം.എല്‍.എ അറിയിച്ചു. സി.ആര്‍.ഐ.എഫ് പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചത്. തിരുവമ്പാടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 12 കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തിയാണ് നടക്കുന്നത്. ഇതോടെ മലയോര മേഖലയിലെ ഒരു പാത കൂടി നവീകരിക്കപ്പെടും. കോടഞ്ചേരി പ്രദേശവാസികളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് ഓമശ്ശേരി- കോടഞ്ചേരി റോഡ്.

Share

Leave a Reply

Your email address will not be published. Required fields are marked *