- ജോലിയില്‍ നിന്ന് പുറത്താക്കി ഇന്ത്യ ടുഡേ
ന്യൂഡല്‍ഹി: ഇന്ത്യയുടെ നിയുക്ത രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിനെ അപമാനിച്ച് ഇന്ത്യാ ടുഡേ മീഡിയ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ ഇന്ദ്രനില്‍ ചാറ്റര്‍ജി. ഫെയ്‌സ്ബുക്കിലാണ് വിവാദമായ പ്രസ്താവന ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വവര്‍ഗ്ഗ വിവാഹത്തെ ഞാന്‍ പിന്തുണയ്ക്കാത്തതുപോലെ തന്നെ ഒരു ആദിവാസി പ്രസിഡന്റിനെയും പിന്തുണയ്ക്കുന്നില്ല ഇന്ദ്രനില്‍ കുറിപ്പില്‍ പറയുന്നു. കാരണം ‘കസേരകള്‍, അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ല, അവയോട് നമ്മള്‍ ഒരു മാന്യത പുലര്‍ത്തണം. ഒരു തൂപ്പുകാരനെ ദുര്‍ഗാപൂജ ചെയ്യാന്‍ നാം അനുവദിക്കുമോ? ഒരു ഹിന്ദുവിന് മദ്‌റസയില്‍ പഠിപ്പിക്കാന്‍ കഴിയുമോ? ഭരണകക്ഷിയുടെ വിലകുറഞ്ഞ സാമൂഹിക-രാഷ്ട്രീയ ഗിമ്മിക്കുകളല്ലാതെ മറ്റൊന്നുമല്ല ഇത്. അതുവഴി പ്രതിപക്ഷ പാര്‍ട്ടികളെ നടുവിരല്‍ കാണിച്ച് നിയമങ്ങള്‍ എളുപ്പത്തില്‍ പാസാക്കാനാകും’.
‘എന്നാല്‍ ഇന്ന്, നിങ്ങള്‍ ആ കസേരയെ മാത്രമല്ല, എപിജെ അബ്ദുള്‍ കലാം, പ്രണബ് മുഖര്‍ജി, എസ്. രാധാകൃഷ്ണന്‍, സാക്കിര്‍ ഹുസൈന്‍, ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ തുടങ്ങിയ ഏതാനും മഹാത്മാക്കളെയും അപമാനിച്ചിരിക്കുന്നു’, ചാറ്റര്‍ജി കുറിച്ചു.
നിയുക്ത രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിനെ അപമാനിച്ച് ഇന്ത്യാ ടുഡേ മീഡിയ ഗ്രൂപ്പിന്റെ ജനറല്‍ മാനേജരുടെ ഫെയ്സ്ബുക്ക് കുറിപ്പ് . ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരാണെന്ന് സ്വയം ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇന്ദ്രനില്‍ ചാറ്റര്‍ജിയാണ് മുര്‍മുവിനെ പരസ്യമായി സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ച് രംഗത്ത് വന്നത്. ഇയാളുടെ പോസ്റ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. വിവാദമായതിന് പിന്നാലെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
പോസ്റ്റ് വിവാദമായതിനെ പിന്നാലെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.