ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ച് രാജ്യത്തെ എല്ലാ വീടുകളിലും ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ദേശീയപതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കൊളോണിയല്‍ വാഴ്ചക്കെതിരേ പോരാടുമ്പോള്‍ ഇന്ത്യക്കായി ഒരുപതാക സ്വപ്‌നം കണ്ട എല്ലാവരുടെയും മഹത്തായ ധീരതയും പ്രയത്‌നവും ഇന്ന് നാം ഓര്‍ക്കുന്നു. അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും അവരുടെ സ്വപ്‌നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റാമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.