അഴിയൂര്‍: ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഇനി മുതല്‍ നികുതികളും മറ്റു ഫീസുകളും എ.ടി.എം ചിപ്പ്/ വൈഫൈ കാര്‍ഡിലൂടെ അടക്കാനുള്ള സൗകര്യം ലഭ്യമാകും. ആദ്യ എ.ടി.എം കാര്‍ഡ് പേയ്മെന്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശശിധരന് തോട്ടത്തില്‍, പഞ്ചായത്ത് സെക്രട്ടറി ഇ. അരുണ്‍ കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പി. ജ്യോതിഷ്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.