അടിസ്ഥാനരഹിത ആരോപണമുന്നയിച്ചാല്‍ കടുത്ത നടപടി; അതിജീവിതയ്ക്കെതിരേ ഹൈക്കോടതി

അടിസ്ഥാനരഹിത ആരോപണമുന്നയിച്ചാല്‍ കടുത്ത നടപടി; അതിജീവിതയ്ക്കെതിരേ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കോടതിക്കും നോക്കിനില്‍ക്കാനാകില്ലെന്ന് കോടതി വിമര്‍ശിച്ചു. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നല്‍കി. ഇതോടെ അന്വേഷണ സംഘം വിവരങ്ങള്‍ നിങ്ങള്‍ക്ക് ചോര്‍ത്തി തരുന്നുണ്ടോയെന്ന് അതിജീവിതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു.

ഹരജിയില്‍ ദിലീപിന്റെ ഭാഗം കൂടി കേള്‍ക്കണമെന്നതിനല്‍ ദിലീപിനെ കക്ഷി ചേര്‍ത്തു. കേസ് അടുത്ത മാസം ഒന്നിന് പരിഗണിക്കാനായി മാറ്റി.

Share

Leave a Reply

Your email address will not be published. Required fields are marked *