ഹെല്‍പ്പ് ഡെസ്‌ക് അസിസ്റ്റന്റ് നിയമനം

കോഴിക്കോട്: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന സഹായികേന്ദ്രയിലേക്ക് ഒരു ഹെല്‍പ്പ് ഡെസ്‌ക്ക് അസിസ്റ്റന്റിനെ 2022-23 വര്‍ഷത്തേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ് ടു പാസായവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങില്‍ പരിജ്ഞാനമുള്ളവരുമായ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതീയുവാക്കള്‍ക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസില്‍ 26ന് രാവിലെ 11 മണിക്കാണ് ഇന്റര്‍വ്യൂ. പങ്കെടുക്കുന്നവര്‍ക്ക് അന്നുതന്നെ സ്‌കില്‍ ടെസ്റ്റും നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12000 രൂപ ഓണറേറിയം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2376364.

 

Share

Leave a Reply

Your email address will not be published. Required fields are marked *