തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, ഇത് അട്ടിമറിശ്രമമാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇ.ഡി പറയുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയം സഭയില്‍ സബ്മിഷനായി ഉന്നയിച്ച് സംസാരിക്കുകയായിരുന്നു വി.ഡി സതീശന്‍.
കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ഇ.ഡി പറയുന്നത്. സര്‍ക്കാരിനും പോലിസിനുമെതിരേ ആരോപണമുണ്ട്. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ പോലിസ് ഭീഷണിപ്പെടുത്തി. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപണങ്ങളുണ്ട്. അതേസമയം ഇ.ഡി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. അധികാര പരിധി കടന്ന് പ്രവര്‍ത്തിക്കുന്നുവെന്നും ഇത്തരത്തില്‍ രാജ്യവ്യാപകമായി ആരോപണമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇ.ഡി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പ്രതികരിച്ചു. നിലപാട് മാറ്റിയതില്‍ നന്ദിയറിയിക്കുകയും ചെയ്തു. കേന്ദ്ര ഏജന്‍സികള്‍ക്ക് പരിമിതി ഉണ്ട്. ആ പരിമിതി സി.ബി.ഐക്കുമുണ്ട്. ഇ.ഡിയുടെ അന്വേഷണത്തിന് സംസ്ഥാനം തടസം സൃഷ്ടിക്കുന്നുവെന്ന കാര്യം ഇതുവരെ അറിയിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് കാര്യക്ഷമമായി അന്വേഷിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.