വിക്രാന്ത് റോണയെ കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെയ്ഫറര്‍ ഫിലിംസ്

വിക്രാന്ത് റോണയെ കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെയ്ഫറര്‍ ഫിലിംസ്

കന്നഡ സൂപ്പര്‍സ്റ്റാര്‍ കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂര്‍ണമായും ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രം മലയാളം ഉള്‍പ്പടെ നിരവധി ഭാഷകളില്‍ ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയ്‌ലറിനും പാട്ടുകള്‍ക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ 104 മില്യണ്‍ കാഴ്ചക്കാരാണ് ചിത്രത്തിന്റെ പ്രൊമോഷന്‍ കണ്ടെന്റുകള്‍ കണ്ടത്.
അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണിത്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ട്യനും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തില്‍ സുദീപിന്റെ കിച്ച ക്രീയേഷന്‍സും നിര്‍മാണത്തില്‍ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നില്‍, ബി.അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍. ദുല്‍ഖര്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിക്കുന്ന അന്യഭാഷാ പാന്‍ ഇന്ത്യാ ചിത്രം എന്ന നിലയിലും ചിത്രത്തിന്റെ പ്രതീക്ഷകള്‍ ഏറെയാണ്. വോക്‌സ് കോമും ഫിഫ് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിങ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *