കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷന്‍ 2022-23 ലെ വിവിധ പദ്ധതികള്‍ക്കായി കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ 22ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ നാലുമണി വരെ നടത്തും.
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ (നാല്, ഓണറേറിയം.6000): ഒഴിവുള്ള എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലേക്ക് തെരഞ്ഞെടുക്കുന്നു. യോഗ്യത +2 വും, പ്രായപരിധി 18 നും – 40 നും മദ്ധ്യേ. പ്രസ്തുത മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഗ്രീന്‍ യൂത്ത് (മാലിന്യ നിര്‍മാര്‍ജ്ജനം) ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ (മൂന്ന്, ഓണറേറിയം. 6,000): ഒഴിവുള്ള മലപ്പുറം, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലേക്ക് തെരഞ്ഞെടുക്കുന്നു. യോഗ്യത +2 വും, പ്രായപരിധി 18 നും – 40 നും മദ്ധ്യേ. പ്രസ്തുത മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, അപേക്ഷകരുടെ ഫോട്ടോ, എന്നിവയുമായി 22ന് രാവിലെ 10 മണിയ്ക്ക് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തേണ്ടതാണ്. അപൂര്‍ണ്ണ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.