കൊച്ചി: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് നാളെ വൈകീട്ട് മൂന്ന് മണി വരെ സമയം ഹൈക്കോടതി. സമയപരിധി നീട്ടണമെന്ന വിദ്യാര്‍ഥികളുടെ ഹരജി നാളെ വൈകീട്ട് മൂന്നു മണിക്ക് പരിഗണിക്കും വരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.
സി.ബി.എസ്.ഇ ഫലം വരുന്നത് വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, സമയം നീട്ടിനല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
കേരള സിലബസില്‍ പഠിച്ച കുട്ടികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നിശ്ചയിച്ച ദിവസം ക്ലാസ് ആരംഭിച്ചാല്‍ പോലും ശനിയാഴ്ചകളില്‍ ക്ലാസ് നടത്തിയായാലെ അധ്യായന വര്‍ഥഷം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.