കോഴിക്കോട്: കാര്‍ഷിക മേഖലയുടെ വികസനത്തിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി
ഡിജിറ്റല്‍ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി പി.എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ എല്ലാ കര്‍ഷകരുടേയും ഒരു സംയുക്ത ഡാറ്റാബേസ് (ഫെഡറേറ്റഡ് ഫാര്‍മര്‍ ഡാറ്റാ ബേസ്) രൂപീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി ഓരോ പി.എം കിസാന്‍ ഗുണഭോക്താവും അവരവരുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങള്‍ കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന കൃഷിവകുപ്പിലെ എയിംസ് (AIMS) പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
പി.എം കിസാന്‍ അനുകൂല്യം തുടര്‍ന്ന് ലഭ്യമാക്കുന്നതിനായി എല്ലാ പി.എം കിസാന്‍ ഗുണഭോക്താക്കളും 31നു മുന്‍പായി എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ അടിയന്തരമായി ചേര്‍ക്കേണ്ടതാണ്. കൂടാതെ പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ.കെ.വൈ.സി
നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആയതിനാല്‍ എല്ലാ പി.എം കിസാന്‍ ഗുണഭോക്താക്കളും
ജൂലൈ 31 നു മുന്‍പായി നേരിട്ട് പി.എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ സി.എസ്.സി
തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ ഇ.കെ.വൈ.സി ചെയ്യേ ണ്ടതാണ്.