നീറ്റ് പരീക്ഷ വിവാദം; പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷ വിവാദം; പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തി വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച പരിശോധന നടത്തിയെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകരാണ് അറസ്റ്റിലായത്. പ്രൊ. പ്രിജി കുര്യന്‍ ഐസക്, എന്‍.ടി.എ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ഏജന്‍സിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം അല്ലാതെ ജീവനക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നാണ് പോലിസ് ഭാഷ്യം. തിരുവനന്തപുരം സ്റ്റാര്‍ ഏജന്‍സിയിലെ ജീവനക്കാരെയും ഏജന്‍സി കരാര്‍ മറിച്ചു നല്‍കിയ കരുനാഗപ്പള്ളി സ്വദേശിയേയും ചോദ്യം ചെയ്യാനാണ് പോലിസിന്റെ തീരുമാനം. കരുനാഗപ്പള്ളി സ്വദേശിയായ അരവിന്ദാക്ഷന്‍ പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ് എട്ട് പേരെ ഏര്‍പ്പാടാക്കി നല്‍കിയതെന്ന് കരാര്‍ ഏറ്റെടുത്ത ജോബി ജീവന്‍ പറഞ്ഞു. പ്രതിഫലമായി നാലായിരം രൂപയും നല്‍കി.

അഞ്ഞൂറ് രൂപ കൂലിക്കാണ് പരിശോധനക്കായി എട്ടു പേരെ ജോബി ജോണ്‍ തരപ്പെടുത്തിയത്. ഇവര്‍ക്ക് യാതൊരു മുന്‍ പരിചയവുമുണ്ടായിരുന്നില്ല. എന്ത് പരിശോധിക്കണമെന്നോ, എങ്ങനെ പരിശോധിക്കണമെന്നോ സ്റ്റാര്‍ കണ്‍സള്‍ട്ടന്‍സി നിര്‍ദേശം നല്‍കിയിരുന്നില്ല. പരിശോധനയുടെ പൂര്‍ണ ഉത്തരവാദിത്വം പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകനാണെന്നും കരാറുക്കാര്‍ പറയുന്നു.

നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതിന്, ഏജന്‍സി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. ഏജന്‍സി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരെയും കോളജിലെ രണ്ട് ക്ലീനിങ് ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെയും പരാതിക്കാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Share

Leave a Reply

Your email address will not be published. Required fields are marked *