ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്പതിയായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി മുര്‍മു തിരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്തതില്‍ 64.03 ശതമാനം വോട്ടുകള്‍ ദ്രൗപദി മുര്‍മുവിന് ലഭിച്ചപ്പോള്‍ എതിരാളിയായ യശ്വന്ത് സിന്‍ഹക്ക് 35.97 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായുള്ളൂ.
4754 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്. ദ്രൗപദി നേടിയതാവട്ടെ 6,76,803 വോട്ടുമൂല്യവും. 2,824 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചതെന്ന് രാജ്യസഭ സെക്രട്ടറി അറിയിച്ചു. യശ്വന്ത് സിന്‍ഹ 1877 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് ലഭിച്ചത്. 3,80,177 വോട്ടുമൂല്യമാണ് അദ്ദേഹത്തിന് നേടാനായത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തുടങ്ങി നിരവധി നേതാക്കള്‍ ദ്രൗപദിയെ അഭിനന്ദിച്ചു.