തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പള വിതരണം 23 മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുന്നത്. സര്‍ക്കാര്‍ 50 കോടി അനുവദിച്ചതിനെ തുടര്‍ന്നാണ് ശമ്പളവിതരണം തുടരാന്‍ ഇടയായത്. മെയ് മാസത്തിലെ ശമ്പളവിതരണം ഈ മാസം രണ്ടാം തീയതിയാണ് പൂര്‍ത്തിയായത്.
ജീവനക്കാരുടെ ശമ്പളവിതരണത്തിനായി സര്‍ക്കാരില്‍ നിന്ന് സഹായം വേണമെന്ന് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എല്ലാ മാസവും ഇത്തരത്തില്‍ പണം നല്‍കാനാവില്ലെന്ന നിലപാടാണ് ധനകാര്യവകുപ്പ് സ്വീകരിച്ചത്.