മാഹി: ബ്ലഡ് ഡോേണഴ്‌സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയും മാഹി ചൂടിക്കൊട്ട ദേശവാസികളുടെ വാട്‌സ് ആപ്പ് കൂട്ടായ്മയായ ടീം ചൂടിക്കോട്ടയും സുഹൃത്തുക്കളും ചേര്‍ന്ന് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബിഡികെ തലശ്ശേരി താലൂക്ക് അംഗമായ സന്ദീപ് ചൂടികൊട്ടയുടെ മകള്‍ ഐറിന്‍ സന്ദീപിന്റെ ഒന്നാം പിറന്നാളില്‍ ചൂടിക്കൊട്ട മദ്‌റസയില്‍വച്ച് രക്തദാന ക്യാംപ് നടത്തി.
ജന്‍മദിനത്തില്‍ രക്തദാനം നടത്തുക പതിവുള്ള കാര്യമാണെങ്കില്‍ ജന്‍മദിനത്തില്‍ സന്നദ്ധ രക്തദാന ക്യാംപ് നടത്തുക എന്നത് സമൂഹത്തിന് മാതൃകയാക്കാന്‍ പറ്റുന്ന ചടങ്ങില്‍ ബിഡികെ തലശ്ശേരി താലൂക്ക് എക്‌സിക്യൂട്ടീവ് നിഖില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിഡികെ ട്രഷറര്‍ ഷുഫൈസ് മഞ്ചക്കല്‍ സ്വാഗതം പറഞ്ഞു. മാഹി കോസ്റ്റല്‍ പോലിസ് എസ്.ഐയും ബിഡികെ കണ്ണൂര്‍ ജില്ലാ എയ്ഞ്ചല്‍ വിങ് രക്ഷാധികാരിയും ആയ റീന വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ കാന്‍സര്‍ സെന്റര്‍ ബ്ലഡ് ബാങ്കിന് വേണ്ടി ഡോ. മോഹന്‍ദാസ്, ഇസ്രത്ത്, അരുണ്‍, കണ്ണൂര്‍ കോര്‍പറേഷന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍ വിലങ്ങില്‍, ഫസല്‍ കര്‍പ്പയില്‍ എന്നിവര്‍ സംസാരിച്ചു. സന്ദീപ് ചൂടിക്കോട്ട നന്ദി അറിയിച്ചു. വിജേഷ്, പ്രശാന്ത് ഒ.പി, സുജിത്ത്, സുധിന സന്ദീപ്, ആകാശ്, താബിഷ് റിയാസ്, കെ. പ്രദീപ് അക്ഷയ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ക്യാംപില്‍ നിരവധി പേര്‍ രക്തദാനം ചെയ്തു. തുടര്‍ന്ന് ഐറിന്‍ സന്ദീപിന്റെ ജന്മദിന ആഘോഷവും നടന്നു. ബിഡികെ പ്രസിഡന്റ് പി.പി റിയാസ് ക്യാംപിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു.