സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണം; ഇ.ഡി സുപ്രീംകോടതിയില്‍ ഹരജി നല്‍കി

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഇ.ഡി. ഇതിനായി സുപ്രീം കോടതിയില്‍ ഹരജി നല്‍കി. ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കേരളത്തില്‍ കേസ് നടന്നാല്‍ അത് അട്ടിമറിക്കാപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് ഇ.ഡിയുടെ പുതിയ നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നേക്കുമെന്നും കേരളത്തില്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും പിന്തുണ ലഭിക്കുന്നില്ലെന്നും ഇ.ഡി പറയുന്നു.

എം ശിവശങ്കര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസ് നിലവില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണുള്ളത്. ബംഗളൂരുവിലേക്ക് മാറ്റിയാല്‍ കേസിന്റെ മേല്‍നോട്ടം കൂടുതല്‍ കാര്യക്ഷമമാകുമെന്നും ഇ.ഡി പറയുന്നു. ധന-നിയമ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഇ.ഡി ഇത്തരം ഒരു ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *