കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗയെ തിരഞ്ഞെടുത്തു. ഇന്ന് പാര്‍ലമെന്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗയെ തിരഞ്ഞെടുത്തത്. 225 അംഗ പാര്‍ലമെന്റില്‍ 134 വോട്ടുകള്‍ നേടി വിക്രമസിംഗെ വിജയിച്ചത്.
ഭരണകക്ഷിയായ ശ്രീലങ്ക പൊതുജനപെരുമുനയിലെ വിമതനീക്കത്തെ തകര്‍ത്താണ് ആറു തവണ പ്രധാനമന്ത്രിയായ റനില്‍ വിക്രമസിംഗെ പ്രസിഡന്റാകുന്നത്.
എസ്.എല്‍.പി.പി വിമത നേതാവ് ഡള്ളസ് അലഹപെരുമയുടെ വിമതനീക്കത്തെ പ്രതിപക്ഷം പിന്തുണച്ചെങ്കിലും വിജയിക്കാനായില്ല.
സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞ രാജ്യത്തിന്റെ സുസ്ഥിരവികസനമാണ് തന്റെ ലക്ഷ്യമെന്ന് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റെനില്‍ വിക്രമസിംഗെ പറഞ്ഞു. ജനകീയ ലഹളയെ തുടര്‍ന്ന് രാജ്യം വിട്ട ഗോട്ടബായ രാജപക്‌സെയുടെ കാലാവധി അവസാനിക്കുന്ന 2024 വരെയാണ് പുതിയ പ്രസിഡന്റിന് തുടരാനാവുക.