മാഹി: ബ്ലഡ് ഡോണേഴ്‌സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തില്‍ മാഹി മഹാത്മാ ഗാന്ധി ഗവ. ആര്‍ട്‌സ് കോളേജും എന്‍.എസ്.എസും ചേര്‍ന്ന് ആസാദി കാ അമ്രിത് മഹോത്സവത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാംപ് നടത്തി. തലശ്ശേരി ഗവ: ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിലേക്ക് വേണ്ടി നടന്ന സന്നദ്ധ രക്തദാന ക്യാംപ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.എ ആസിഫ് ഉദ്ഘാടനം ചെയ്തു. സമീര്‍ പെരിങ്ങാടി അധ്യക്ഷത വഹിച്ചു.
കോളേജ് എന്‍.എസ്.എസ് ഓഫിസര്‍മാരായ മൂകാംബിക, സിന്ധു, പി.പി റിയാസ്, ഷാജി ബ്ലഡ് ബാങ്ക് തലശ്ശേരി, ഡോ. ഐശ്വര്യ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍ ലീഡര്‍ അന്‍ജുന്‍, അഖില്‍, അദ്വൈത്, ഒ.പി പ്രശാന്ത് ചൂടിക്കോട്ട, ലിതിന്‍ ഏടന്നൂര്‍, നിമിഷ മേക്കുന്ന്, രോഷിത് പാറമേല്‍, കോളജ് സ്റ്റാഫ് വി.സി രതീഷ് വി.സി ചൂടിക്കോട്ട നേതൃത്വം നല്‍കി. മാഹി കോസ്റ്റല്‍ പോലിസ് എസ്.ഐയും ബി.ഡി.കെ എയ്ഞ്ചല്‍സ് ജില്ലാ രക്ഷാധികാരിയുമായ റീനാ വര്‍ഗീസ് ക്യാംപ് സന്ദര്‍ശിച്ചു. നിരവധി വിദ്യാര്‍ഥികള്‍ രക്തദാനം നടത്തി. മാഹി കോളജ് ബ്ലഡ് ഡോണേഴ്‌സ് ഓര്‍ഗനൈസേഷന്റെ ലോഗോ പ്രകാശനം പ്രിന്‍സിപ്പല്‍ സി.എ ആസിഫ് നിര്‍വഹിച്ചു. എന്‍.എസ്.എസ് മാഹി മേഖലാ പ്രോഗ്രാം ഓഫിസര്‍ പ്രൊഫ: ഗിരീഷ് കുമാര്‍ സ്വാഗതവും എന്‍.എസ്.എസ് വളണ്ടിയര്‍ ധീരജ് നന്ദിയും പറഞ്ഞു.