കോഴിക്കോട്: കലക്ടറേറ്റില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പൊലിസ് കംപ്ലൈന്റ് അതോറിറ്റി സിറ്റിങില്‍ മൊത്തം 45 പരാതികള്‍ പരിഗണിച്ചു. ഇതില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി. ബാക്കി 42 എണ്ണം ആഗസ്ത് 29 ന് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. സിറ്റിങില്‍ ഡി.സി.പി അമോസ് മാമന്, പോലിസ് കംപ്ലൈന്റ് അതോറിറ്റി ചെയര്മാന് പി.എസ് ദിവാകരന്, സെക്രട്ടറി ബാബു ചാണ്ടുള്ളി എന്നിവര്‍ പങ്കെടുത്തു.