തലശ്ശേരി: കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗ് ഇന്നവേഷന്‍ മിഷന്‍ കഴിഞ്ഞ ഒന്‍പത് ആഴ്ചകളിലായി സംഘടിപ്പിച്ചു വരുന്ന ടിങ്കറിങ് ബൂട്ട് ക്യാംപില്‍, ഇന്ററിം ഹാഷ്ടാഗ് മൂന്ന് ലീഡര്‍ ബോര്‍ഡില്‍ തലശ്ശേരി അമൃത വിദ്യാലയത്തിലെ വിദ്യാര്‍ഥികളായ അരുണിമ കെ.എം, ശ്രീലക്ഷ്മി എസ്, ശ്രേയ കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ടീം ദേശീയതലത്തില്‍ പത്തൊമ്പതാം സ്ഥാനം കരസ്ഥമാക്കി.
ആദ്യത്തെ 100 സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്ന ടീമുകള്‍ക്ക് ഐസ് ബി കാറ്റലിസ്റ്റ് ട്രെയിനിങ് പ്രോഗ്രാം അറ്റന്‍ഡ് ചെയ്യാനുള്ള അവസരം ലഭിക്കും. ഇന്ത്യയിലാകമാനം ഒന്‍പതിനായിരം കുട്ടികള്‍ പങ്കെടുത്ത ഈ പ്രോഗ്രാമിന്റെ ഉദ്ദേശ്യം കുട്ടികളില്‍ 21ാം സെഞ്ച്വറി ഡിജിറ്റല്‍ ആന്റ് എന്റര്‍പ്രണര്‍ സ്‌കില്‍ വളര്‍ത്തുക എന്നതാണ്. പരിപാടികള്‍ക്ക് അമൃത യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഗായത്രി മണിക്കുട്ടി മെന്ററായും ജിന്‍സി ശ്രീജിത്ത് അടല്‍ ടിങ്കറിങ് ലാബ് ഇന്‍ ചാര്‍ജായും നേതൃത്വം നല്‍കി.