കെ.കെ രമക്കെതിരായ പരമാര്‍ശം പിന്‍വലിക്കുന്നു: എം.എം മണി

കെ.കെ രമക്കെതിരായ പരമാര്‍ശം പിന്‍വലിക്കുന്നു: എം.എം മണി

  • ‘ അതവരുടെ വിധിയാണെന്ന് ‘ കമ്മ്യൂണിസ്റ്റുകാരനായ താന്‍ പറയാന്‍ പാടില്ലായിരുന്നു

തിരുവനന്തപുരം: നിയമസഭയില്‍ കെ.കെ രമക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് എം.എം മണി. ഇതുമായി ബന്ധപ്പെട്ട സ്പീക്കര്‍ എം.ബി രാജേഷ് റൂളിങ് നടത്തിയതിന് പിന്നാലെയാണ് എം.എം മണി സഭയില്‍ തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിച്ചത്. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് കെ.കെ രമയുടെ വിധിയാണന്ന് രീതിയില്‍ എം.എം മണി ജൂലൈ 14ന് സഭയില്‍ നടത്തിയ പരാമര്‍ശമാണ് പിന്‍വലിക്കുന്നതായി അദ്ദേഹം അറിയിച്ചത്. ‘ അതവരുടെ വിധിയാണെന്ന് ‘ കമ്മ്യൂണിസ്റ്റുകാരനായ താന്‍ പറയാന്‍ പാടില്ലായിരുന്നു, അത് കൊണ്ട് ആ പരാമര്‍ശം പിന്‍വലിക്കുന്നു എന്നാണ് അദ്ദേഹം എഴുതി വായിച്ചത്.

ഒരാളുടെ ജീവിതാവസ്ഥകള്‍, സാമൂഹിക സാഹചര്യങ്ങള്‍, ലിംഗം, മതം ജാതി തുടങ്ങിയകാര്യങ്ങളെക്കുറിച്ച് നടത്തുന്ന മോശം പരാമര്‍ശങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലന്ന് സ്പീക്കര്‍ എം.ബി രാജേഷ് നല്‍കിയ റൂളിങ്ങില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എം.എം മണി കെ.കെ രമക്കെതിരേ നടത്തിയ പരാമര്‍ശം അദ്ദേഹം സ്വമേധയാ പിന്‍വലിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ഇതിന് ശേഷമാണ് എം.എം മണി എഴുന്നേറ്റ് നിന്ന് പരാമര്‍ശം താന്‍ പിന്‍വലിക്കുന്നതായി സഭയെ അറിയിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *