എച്ച്.ഐ.വി, എയ്ഡ്സ് പ്രതിരോധം: കോളജ്  വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഷോ

എച്ച്.ഐ.വി, എയ്ഡ്സ് പ്രതിരോധം: കോളജ് വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഷോ

കോഴിക്കോട്: 2025 ഓടെ സംസ്ഥാനത്ത് പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിന് യുവജനങ്ങളില്‍ എച്ച്.ഐ.വി എയ്ഡ്സ് പ്രതിരോധത്തിനായി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ‘OSOM’ (Open Stage Open Mind) എന്ന പേരില്‍ ജില്ലാതല ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 31 ന് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഐ.ടി.ഐ, പോളിടെക്‌നിക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, നഴ്സിങ് കോളജുകള്‍ തുടങ്ങിയ കോളേജുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിനോദപരവും, വിജ്ഞാനപരവും, വസ്തുതാപരവുമായി കലയിലൂടെ സന്ദേശത്തെ അവതരിപ്പിക്കുന്നവരായിരിക്കും വിജയികളാവുക.

ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് അന്താരാഷ്ട്ര യുവജന ദിനത്തില്‍ സംസ്ഥാന തലത്തില്‍ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റില്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിക്കും. ജില്ലാതലത്തില്‍ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മയക്കുമരുന്നുകളുടെ ദുരുപയോഗവും എച്ച്.ഐ.വി അണുബാധ സാധ്യതയും നേരത്തെയുള്ള എച്ച്.ഐ.വി അണുബാധാ നിര്‍ണ്ണയത്തിന്റെയും ചികിത്സയുടെയും പ്രാധാന്യം, അണുബാധ തടയുന്നതില്‍ ലൈംഗികരോഗ പരിശോധനയുടെയും ചികിത്സയുടെയും പങ്ക് എന്നിവയാണ് വിഷയങ്ങള്‍.

കലാരൂപങ്ങളുടെ സന്ദേശം ‘എച്ച്.ഐ.വി അണുബാധ തടയുക’ എന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ വീഡിയോ 25 ന് [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. 25 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747541150, 9895080394 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
മത്സരത്തിന്റെ മറ്റു നിബന്ധനകള്‍: മത്സരം കോളജ് വിദ്യാര്‍ഥികള്‍ക്ക് മാത്രം, ജില്ലാതലത്തില്‍ ഒരു കോളേജില്‍ നിന്നും ഒരു മത്സരാര്‍ഥി, എച്ച്.ഐ.വി ബാധിതരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന അവതരണം, പാട്ട്, നൃത്തം, മോണോ ആക്റ്റ്, സ്റ്റാന്റ് അപ് കോമഡി തുടങ്ങിയവയിലെ ഏഴ് മിനിറ്റ് ദൈര്‍ഘ്യത്തില്‍ കവിയാത്ത വ്യക്തിഗത പ്രകടനം, വിനോദവും വിജ്ഞാനവും വസ്തുതയും ഉള്‍ക്കൊള്ളിച്ചുള്ള കലാരൂപങ്ങളായിരിക്കണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *