ബസും കാറും കൂട്ടിയിടിച്ച് യുവതിക്ക് പരുക്കേറ്റു

ബസും കാറും കൂട്ടിയിടിച്ച് യുവതിക്ക് പരുക്കേറ്റു

തലശ്ശേരി: കതിരൂര്‍ വേറ്റുമ്മലില്‍ ബസും കാറും കൂട്ടിയിടിച്ച് യുവതിക്ക് പരുക്കേറ്റു. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. തലശ്ശേരി- കുത്തുപറമ്പ് റോഡിലെ കതിരൂര്‍വേറ്റുമ്മലില്‍ തലശ്ശേരി-കാക്കയങ്ങാട്- ഇരിട്ടി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഓടിച്ചിരുന്ന കൊടുവള്ളി സ്വദേശിനി ഷാഹിയയ്ക്കാണ് പരുക്കേറ്റത്. കതിരുര്‍ പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തം നടത്തി അപകടത്തില്‍പ്പെട്ട യുവതിയെ സംഭവസ്ഥലത്തുനിന്നും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ അരമണിക്കൂറോളം മുടങ്ങിയ ഗതാഗതം പോലിസ് പിന്നീട് പുനഃസ്ഥാപിക്കുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *