പ്രതികൂല കാലാവസ്ഥ: കണ്ണൂരിലിറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു

പ്രതികൂല കാലാവസ്ഥ: കണ്ണൂരിലിറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു

കൊച്ചി: കണ്ണൂരിലിറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ മസ്‌കറ്റ് – കണ്ണൂര്‍, ഗോ ഫസ്റ്റിന്റെ അബൂദബി-കണ്ണൂര്‍, ദുബായ്-കണ്ണൂര്‍ വിമാനങ്ങളാണ് കൊച്ചിയിലിറക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവ കൊച്ചിയിലെത്തിയത്. കാലാവസ്ഥ അനുകൂലമായപ്പോള്‍ കണ്ണൂരിലേക്ക് പറന്നു.

ഇതിനിടെ ഗോ ഫസ്റ്റ് മടങ്ങിപ്പോകാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ വിമാനത്തില്‍ ബഹളംവച്ചു. പൈലറ്റ് ഉള്‍പ്പെടെ ജീവനക്കാരുടെ ജോലിസമയം കഴിഞ്ഞതിനാലാണ് മടങ്ങാന്‍ വൈകിയത്. പകരം ജീവനക്കാരെ ഏര്‍പ്പാടാക്കിയാണ് പിന്നീട് കണ്ണൂരിലേക്ക് സര്‍വിസ് നടത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *